ഇസ്രായേല്‍: അഞ്ചു ദിവസത്തെ ഔദ്യോഗിക ടൂറിന്റെ ഭാഗമായി പ്രിന്‍സ് വില്ല്യം ഇസ്രായേലും പലസ്തീനും സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസും തമ്മില്‍ വില്ല്യം കൂടിക്കാഴ്ച്ച നടത്തും. ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈയിനെ സന്ദര്‍ശിച്ച ശേഷം ജോര്‍ദാനില്‍ നിന്നായിരിക്കും യാത്ര തുടങ്ങുന്നത്.
ഇസ്രായേലിന്റെ 70ാം വാര്‍ഷികം ആഘോഷവും, ഇസ്രായേലും പലസ്തീനും തമ്മിലുള്ള കലഹങ്ങളും നിലനില്‍ക്കുന്ന സമയത്തെ വില്ല്യമിന്റെ സന്ദര്‍ശനത്തെ ലോകം ഏറെ ശ്രദ്ധയോടയാണ് വീക്ഷിക്കുന്നത്. ടൂറിന്റെ ചരിത്ര സ്വഭാവം വളരെ പ്രധാനപ്പെട്ടതാണന്ന് കെന്‍സിങ്ടണ്‍ പാലസ് പറഞ്ഞു. ജറുസലേമിലെ ഓള്‍ഡ് സിറ്റിയും വില്ല്യമിന്റെ മുത്തശിയും ഗ്രീസ്സിലെ പ്രിന്‍സസ്സുമായ ആലീസ്സിന്റെ കബറിടവും വില്ല്യം സന്ദര്‍ശിക്കും.