ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം ; ബെന്നി ബഹനാനും വി പി സജീന്ദ്രനും ഉപവസിക്കുന്നു

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബെന്നി ബഹനാന്‍ എംപിയും വി പി സജീന്ദ്രന്‍ എംഎല്‍എയും 12 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. കൊച്ചി അമ്പലമുകള്‍ കമ്പനി ഗേറ്റ് പടിക്കലാണ് ഉപവാസം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ കമ്പനി പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

ഉപവാസ സമരം രാവിലെ 10 മണിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതാക്കള്‍ക്ക് പിന്തുണയുമായി വിവിധ ഭാഗങ്ങളില്‍ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കാളികളാകും.

Top