കൊച്ചി: വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി രണ്ടാം ലാവലിന്‍ ആണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇടപാടില്‍ എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും ബെഹനാന്‍ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും യു ഡി എഫ് സംഘം ആവശ്യപ്പെട്ടു.
മന്ത്രി എ സി മൊയ്തീന്‍ ചെയ്തിട്ടുള്ള ഓരോ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങള്‍ തെറ്റിച്ചുകൊണ്ടാണ്. യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും ബാങ്ക് മുഖേന 19 കോടി രൂപ രണ്ട് തവണയായി കൈമാറിയിട്ടുണ്ട്. എന്നാല്‍ 12 കോടി രൂപമാത്രമേ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നരക്കോടിയുടെ വിഹിതം സ്വപ്നക്കും ശിവശങ്കറിനും മുഖ്യമന്ത്രിക്കും മൊയ്തീനും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ രണ്ടാം ലാവ്ലിന്‍ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും വിഷയം യു ഡി എഫ് ഏറ്റെടുക്കുകയാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.