കമ്പ്യൂട്ടര്‍ ഗെയിം പ്രേമികള്‍ക്കായി പ്രമുഖ കമ്പ്യൂട്ടര്‍ ഉപകരണ നിര്‍മ്മാതാക്കളായ ബെന്‍ക്യു സോവി എക്‌സ് എല്‍ 2540 ഗെയിമിംഗ് മോണിറ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 45000 രൂപയാണ് വില.
അനായാസമായി ഗെയിമുകള്‍ കളിക്കുന്നതിനായി 240 ഹെട്‌സ് നേറ്റീവ് സ്‌ക്രീന്‍ സപ്പോര്‍ട്ടാണ് ബെന്‍ക്യു പുതിയ മോണിട്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് കൂടാതെ മോണിറ്ററിനു ഇരുവശത്തുമായി ഇളക്കി മാറ്റാവുന്ന രീതിയിലുള്ള ഷീല്‍ഡുകളും ഉണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ മോണിറ്ററില്‍ പതിക്കുന്ന ലൈറ്റിനെ ഷീല്‍ഡ് മുഖേന നിയന്ത്രിക്കുവാനാകും.
ഇരുണ്ട വെളിച്ചമുള്ള സന്ദര്‍ഭങ്ങളില്‍ മോണിട്ടറിലെ ഓവര്‍ എക്‌സ്‌പോസിംഗ് നിയന്ത്രിക്കുവാനായി ബ്ലാക് ഈക്വലൈസര്‍ ടെക്‌നോളജിയും സോവിയിലുണ്ട്.
ഫുള്‍ എച്ച് ഡി സപ്പോര്‍ട്ടോടുകൂടി 24.5 ഇഞ്ച് വലിപ്പമുള്ളതാണ് സോവി എക്‌സ് എല്‍ 2540.
ഒരു DVDDL പോര്‍ട്ട്, രണ്ട് HDMI പോര്‍ട്ടുകള്‍. ഒരു DPI1.2 പോര്‍ട്ട് ഒരു ഹെഡ്‌ഫോണ്‍ ജാക്ക്, ഒരു മൈക്രോ ഫോണ്‍ ജാക്ക് എന്നിവ ഈ മോണിട്ടറിലുണ്ട്. 7.5 കിലോയാണ് ഭാരം. വ്യത്യസ്ത ഗെയിമുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 20 കളര്‍ മോഡുകളും മോണിട്ടറിലുണ്ട്