ലോകത്തെ ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ ഫോര്‍ സീറ്റര്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് ശ്രേണിയിലെ കാര്‍ ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ ബെന്‍ഡ്‌ലി പുറത്തിറക്കി. മണിക്കൂറില്‍ 336 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ശേഷിയുള്ള കാറിന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.5 സെക്കന്റ് മതി.
ആഡംബരത്തോടൊപ്പം സുരക്ഷ ഘടകങ്ങളും കൂട്ടിയിണക്കിയാണ് കാറിന്റെ നിര്‍മാണം.
ബെന്‍ഡ്‌ലിയുടെ കോണ്ടിനെന്റല്‍ സൂപ്പര്‍ കാറിന്റെ പുതിയ തലമുറയാണ് കരുത്തിലും വേഗതയിലും മറ്റുള്ളവയെ പിന്നിലാക്കുന്നത്. w12 എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹൈ പെര്‍ഫോമന്‍സ് ടര്‍ബോ, എന്‍ജിന്‍ ഹാര്‍ഡ്‌വെയര്‍, ടോര്‍ക്ക് വെക്ടറിങ് സിസ്റ്റം എന്നിവ ചേര്‍ന്നാണ് എന്‍ജിന് അസാമാന്യ കരുത്ത് പകരുന്നു. അതേസമയം, കാറിന്റെ അകഭാഗങ്ങളില്‍ അത്യാഡംബരത്തിനും മോടികൂട്ടുന്നതിനും കമ്പനി മടിച്ചിട്ടില്ല.
മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായുള്ള മുന്‍ഭാഗമാണ് പുതിയ മോഡലിനുളളത്. 552 യവുയാണ് പഴയ എന്‍ജിന്റെ കരുത്തെങ്കില്‍ പുതിയ മോഡലിന്റെ കരുത്ത് 79 യവു കൂടി കൂട്ടിയിട്ടുണ്ട്.
ഹൈ പെര്‍ഫോമന്‍സ് കാര്‍ബോണിക് സെറാമിക് ബ്രേക്കുകളാണ് വാഹനത്തിന്. വാഹനത്തിന്റെ മുകള്‍ ഭാഗം ആവശ്യമെങ്കില്‍ ഒരു സ്വിച്ച് അമര്‍ത്തുന്നതിലൂടെ നീക്കാം. ലഭ്യമായ എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങുന്ന ബെന്‍ഡ്‌ലിയുടെ പുതിയ പതിപ്പിന് എത്ര കോടി രൂപ വിലമതിക്കും എന്ന് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.