തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്‍

കൊച്ചി: കത്തോലിക്ക സഭയെയും ഓര്‍ത്തഡോക്‌സ് സഭയെയും പരസ്യമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം. തെമ്മാടികളായ ചില അച്ഛന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)

Top