ഇസ്തംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് രാസായുധാക്രമണത്തില്‍ ഇരട്ട കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട സിറിയന്‍ യുവാവ് അബ്ദുല്‍ ഹമീദ് അല്‍ യൂസുഫ്.
ഉര്‍ദുഗാന്റെ ക്ഷണപ്രകാരം തുര്‍ക്കിയിലെത്തിയ യൂസുഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മരണപ്പെട്ട ഇരട്ട കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് നില്‍ക്കുന്ന യൂസുഫിന്റെ ചിത്രം ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാര്‍ നടത്തിയ രാസായുധാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രമായി മാറിയിരുന്നു.
രാസായുധാക്രമണത്തില്‍ പിഞ്ചുമക്കളെയും ഭാര്യയെയും പിതാവിനെയുമടക്കം 22 ഉറ്റ ബന്ധുക്കളെയാണ് യൂസുഫിന് നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ രാസായുധ അക്രമണത്തില്‍ 30 കുട്ടികളും 20 സ്ത്രീകളും അടക്കം 100 പേര്‍ കൊല്ലപ്പെട്ടന്നാണ് സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്‌സ് പറയുന്നത്.