പുതുക്കി പണിത സ്റ്റേഡിയം ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി ജര്‍മ്മന്‍ ബുന്ദസ്ലീഗ് ക്ലബ്ബ്

ബെര്‍ലിന്‍: പുതുക്കി പണിത സ്റ്റേഡിയം കൊറോണ രോഗികളെ ചികിത്സിക്കാനായി വിട്ടുനല്‍കി ജര്‍മ്മന്‍ ബുന്ദസ്ലീഗ് ക്ലബ്ബ് ബറൂസിയ ഡോര്‍ട്മുണ്ട്. ഡോര്‍ട്മുണ്ട് ഓഫീഷ്യല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം,നേരത്തെ ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയം കൊറോണ രോഗികളെ പരിചരിക്കാനുള്ള ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. 400 ബെഡുകളുള്ള താല്‍കാലിക ആശുപത്രിയാണു സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗില്‍ ചികിത്സാസൗകര്യത്തോടെ പത്ത് ദിവസത്തിനകമാണ് സ്റ്റേഡിയം ആശുപത്രിയാക്കിയത്.

Top