ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 2031 കോടി രൂപ

ന്യൂഡല്‍ഹി:ജൂലൈ രണ്ട് മുതല്‍ 22 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 2031 കോടിയോളം രൂപ. ഉയര്‍ന്ന ക്രൂഡോയില്‍ വില,രൂപയുടെ മൂല്യം കുറഞ്ഞത് തുടങ്ങിയ ആശങ്കകള്‍ മൂലമാണ് നിക്ഷേപകര്‍ പിന്‍വലിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ മൂലധന വിപണികളില്‍ നിന്നും 61,000 കോടിയോളം രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. അതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ 2661 കോടി രൂപയുടെ നിക്ഷേപം എഫ് പിഐകള്‍ നടത്തിയിരുന്നു.

ജൂലൈ 22 വരെയുള്ള കാലയളവില്‍ ഡെറ്റ് വിപണികളില്‍ നിന്നും 1173 കോടി രൂപയുടെയും ഇക്വിറ്റിയില്‍ നിന്ന് 858 കോടി രൂപയുടെയും പിന്‍വലിക്കലാണുണ്ടായതെന്ന് ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു.

Top