ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും മാറ്റങ്ങളുണ്ടാകും. ഒമ്പതു ദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണുണ്ടായത്. അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും, ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും, ഡീസല്‍ ലിറ്ററിന് 68.35 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും, വിനിമയ നിരക്കും ,നികുതികളും, ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്.
വ്യാഴാഴ്ചയിലെ വില പ്രകാരം ബ്രന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില. ഇറാന്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാന്‍ കാരണമെന്നാണ് വിദ്ഗ്ദ്ധര്‍ അറിയിച്ചു.