ഹോണോലുലു:അറുപത് വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നവർ യഥാർത്ഥത്തിൽ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു.
അമേരിക്കയിലെ ഹവായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്.
അലൻ റോബിൻസണും വാൾട്ടർ മാക്ഫർലേനും 60 വർഷമായി സുഹൃത്തുക്കളാണ്. ഹവായിയിൽ ജനിച്ച ഇരുവരും ആറാം ഗ്രേഡ് മുതൽ അടുത്ത കൂട്ടുകാരാണ്.
മാക്ഫർലേന് തന്റെ അച്ഛൻ ആരാണെന്ന് അറിയില്ലായിരുന്നു. അലൻ റോബിൻസനെ മാതാപിതാക്കൾ ദത്തെടുത്തതാണ്.
അടുത്തിടെ ഇരുവരും അവരുടെ കുടുംബപശ്ചാത്തലം അന്വേഷിക്കാൻ തീരുമാനിച്ചു.
ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും നിരവധി തിരച്ചിലുകൾ നടത്തിയെങ്കിലും പരാജയം സംഭവിച്ചതിനാൽ മാക്ഫർലേൻ ഡി.എൻ.എ.യുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ തിരച്ചിൽ ആരംഭിച്ചു.
മാക്ഫർലേൻ കണ്ടെത്തുന്ന ഏല്ലാ വിവരങ്ങളും ഞങ്ങൾ വ്യക്തമായി പരിശോധിച്ചുവെന്ന് മാക്ഫർലേനിന്റെ മകൾ അറിയിച്ചു.
ഒടുവിൽ ഒരേപോലുള്ള X ക്രോമസോമുകളുള്ള ഒരാളെ കണ്ടെത്തി. അയാളുടെ പേര് റോബി737 എന്നായിരുന്നു. അലൻ റോബിൻസണിന്റെ ചുരുക്ക പേരാണ് റോബി.
തന്റെ കുടുംബത്തെക്കുറിച്ചുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി റോബിൻസണും അതേ വെബ്സൈറ്റ് ഉപയോഗിച്ചിരുന്നു. അങ്ങനെ ഇരുവർക്കും ഒരേ ജന്മദിനമാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് ഇരുവരും പരസ്പരം ബന്ധപ്പെട്ടപ്പോളാണ് അറുപത് വർഷമായി സുഹൃത്തുക്കളായിരുന്നവർ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ഈ വിവരങ്ങൾ ഇരുവർക്കും വലിയ അതിശയമാണ് നൽകിയത്. അടുത്ത കുട്ടുകാരായിരുന്നവർ യഥാർത്ഥത്തിൽ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതമായി.
ഈ വർഷത്തെ ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമാണ് ഇതെന്നും, ഞങ്ങൾ ഈ സന്തോഷം ആഘോഷിക്കാനയി ഒരു യാത്ര പോകുകയാണെന്നും റോബിൻസൺ പറഞ്ഞു.