സെന്‍സെക്‌സ് 192 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ മികച്ച തുടക്കം

മുംബൈ : ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 192 പോയന്റ് നേട്ടത്തില്‍ 31464 ലിലും നിഫ്റ്റി 71 പോയന്റ് ഉയര്‍ന്ന് 10,156 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1372 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിപ്പോള്‍ 369 ഓഹരികള്‍ നഷ്ടത്തിലാണ്

എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top