മികച്ച ട്രോളന്‍ തന്റെ വീട്ടില്‍ തന്നെ ഉണ്ട്; അച്ഛനെ ട്രോളുന്ന മകന്‍… എന്ന് മെസ്സി

ന്നെ ട്രോളുന്ന ഏറ്റവും മികച്ച ട്രോളന്‍ തന്റെ വീട്ടില്‍ തന്നെ ഉണ്ടെന്ന് വ്യക്തമാക്കി മെസ്സി. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരെക്കാള്‍ മികച്ചൊരു ട്രോളന്‍ തന്റെ വീട്ടിലുണ്ട്. ബാഴ്സലോണയെ തോല്‍പ്പിച്ച ടീം ആകാനാണ് അവന് താത്പര്യം. ആദ്യം അവന്‍ ലിവര്‍പൂളായി, പിന്നീട് അവന്‍ വലന്‍സിയ ആയി. വീട്ടില്‍ രണ്ടു ടീമുകളായി കളിക്കുമ്പോഴാണ് മകന്‍ അച്ഛനെ ട്രോളുന്നത്.

വീട്ടില്‍ ഞങ്ങള്‍ ഫുട്ബോള്‍ കളിക്കുകയായിരുന്നു. ആ സമയത്ത് അവന്‍ പറയും. നിങ്ങളെ തോല്‍പ്പിച്ച ലിവര്‍പൂള്‍ ആണ് ഞാനെന്ന്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനോട് ബാഴ്സലോണ പരാജയപ്പെട്ട ശേഷമായിരുന്നു ഇത്. പിന്നീട് കോപ്പ ഡെല്‍ റെയില്‍ വലന്‍സിയയോട് പരാജയപ്പെട്ടപ്പോള്‍ മകന്‍ ഇതു തന്നെ പറഞ്ഞുവെന്നും താരം വ്യക്തമാക്കുന്നു.

Top