ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ചേതേശ്വര്‍ പൂജാര

Cheteshwar Pujara

ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ചേതേശ്വര്‍ പൂജാര. 2014 ല്‍ ഇംഗ്ലണ്ട് പ്രകടനം നടത്തിയ ടീമല്ല ഇപ്പോള്‍ ഇന്ത്യ. പരിചയ സമ്പന്നരായ ഒരുപാട് കളിക്കാരുടെ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇംഗ്ലണ്ടിന്റെ മണ്ണില്‍ റണ്‍ സ്‌കോര്‍ ചെയ്യുക എന്നു പറഞ്ഞാല്‍ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നാല്‍, ഒരുപാട് മുന്‍കരുതലുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത് പൂജാര പറഞ്ഞു.

ഒടുവില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യ 1-3 എന്ന നിലയില്‍ പരമ്പര തോല്‍ക്കുകയാണ് ഉണ്ടായത്. അന്നത്തേതിനേക്കാള്‍ ടീം ഏറെ പരിചയ സമ്പത്ത് നേടി. ഇത്തവണ നന്നായി ഗൃഹപാഠം ചെയ്താണ് വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കളിക്കിറങ്ങുക എന്നും പൂജാര കൂട്ടിച്ചേര്‍ത്തു.

Top