betty starts work as trainee office manager

ട്രെയിനി ഓഫീസ് മാനേജറായി ബെറ്റി ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. രണ്ട് മാസത്തോക്കാണ് ട്രെയിനിംങ്.

ജോലി സമയത്ത് എത്ര പേര്‍ ഹാജരുണ്ട്, ഓഫീസിലെ അന്തരീക്ഷം എങ്ങനെ, അമിത ശബ്ദമുണ്ടോ, ഡെസ്‌കക്കെ വൃത്തിയുള്ളതാണോ?, ഫയര്‍ ഡോറുകളെല്ലാം അടച്ചിരിക്കുകയാണോ ഇതൊക്കെ ബെറ്റിയുടെ നിരീക്ഷണത്തിലായിരിക്കും.

ലീവ് ചോദിക്കുകയില്ല, ഭക്ഷണം വേണ്ട, ജോലി കിറുകൃത്യം എന്താ ഇങ്ങനെയൊരു ജീവനക്കാരിയെ വേണോ?, കാറ്റപള്‍ട്ട് ട്രാന്‍സ്‌പോര്‍ട് സിസ്റ്റത്തില്‍ ജോലി ചെയ്യുന്ന ബെറ്റിയെ കണ്ടാല്‍ ഏതായാലും ഏവരും അമ്പരക്കും. റോബോട്ട് ആണ് ബെറ്റി.

യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍മിങ്ഹാം ആണ് ഈ റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്.

അതിഥികളെ സ്വീകരിക്കാനും ബെറ്റിക്കറിയാം. സ്‌കാനറും ക്യാമറയുമുപയോഗിച്ച് ചുറ്റുപാടുകളും മാറ്റങ്ങളും എപ്പോഴും പഠിച്ചു കൊണ്ടിരിത്തും.

തന്റെ ബാറ്ററി തീരാറായെന്ന് റിപ്പോര്‍ട്ട് ചെയ്യാനും ബെറ്റിക്കറിയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സോഫ്‌റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന ബെറ്റി പരിസരത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുകയും ചെയ്യും.

7.2 ദശലക്ഷം രൂപ മുതല്‍ മുടക്കുള്ള യൂരോപ്യന്‍ യൂണിയനറെ സ്ട്രാന്‍ഡ്‌സ് പ്രോജക്ടിന്റെ ഭാഗമാണ് ബെറ്റി.

യഥാര്‍ഥ ജീവിത സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ എങ്ങനെ പെരുമാറുമെന്നുള്ളത് പഠനവിധേയമാക്കുകയാണ് പ്രോജക്ടിന്റെ ഉദ്ദേശം.

Top