ഗായികയും ഗാനരചയിതാവുമായ ബെറ്റി റൈറ്റ് അന്തരിച്ചു

മേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.

കുഞ്ഞുനാള്‍ മുതലേ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ബെറ്റി 1953 ല്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് ജനിച്ചത്. 15ാമത്തെ വയസ്സില്‍ ‘മൈ ഫസ്റ്റ് ടൈം എറൗണ്ട്’ എന്ന പേരില്‍ ആദ്യത്തെ സോളോ ആല്‍ബം ബെറ്റി പുറത്തിറക്കി. പിന്നീട് പുറത്തിറക്കിയ ‘ഗേള്‍സ് കാണ്ട് ഡൂ വാട്ട് ബോയ്‌സ് കാന്‍ ഡൂ’ എന്ന ആല്‍ബത്തിലൂടെയാണ് ബെറ്റി ശ്രദ്ധേയയാകുന്നത്.

1971 ല്‍ പുറത്തിറങ്ങിയ ‘ക്ലീന്‍ അപ്പ് വുമണ്‍’ എന്ന പാട്ടിലൂടെ ബെറ്റി സംഗീത ലോകത്തിന്റെ പ്രശസ്തിയിലേക്ക് ഉയരുന്നതിന് കാരണമായി. പിന്നീട് അവര്‍ ബില്‍ബോര്‍ഡിന്റയും പോപ്പ് ചാര്‍ട്ടിന്റെയും ഹിറ്റ് പാട്ടുകളുടെ പട്ടികയില്‍ ഇടനേടി. 1975 ല്‍ പുറത്തിറങ്ങിയ ‘വേര്‍ ഈസ് മൈ ലൗവ്’ എന്ന ആല്‍ബത്തിന് ബെറ്റി ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി. ബേബി സിറ്റര്‍, മദര്‍ വിറ്റ് , നോ പെയിന്‍ (നോ ഗെയിന്‍) എന്നിവയാണ് ബെറ്റിയുടെ അതിപ്രശസ്തമായ മറ്റു ആല്‍ബങ്ങള്‍.

Top