കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ഒരു ചിത്രം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. താരം പങ്ക് വച്ച ചിത്രത്തിലെ ഈ നിറത്തില്‍ മുങ്ങി നില്ക്കുന്ന സുന്ദരി ആരാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.
എന്നാല്‍ ആരാധകര്‍ തന്നെ ഒടുവില്‍ ആളെ കണ്ടു പിടിച്ചു. അമല പോള്‍ തന്നെയാണ് ഈ ഫോട്ടോയിലെ താരം. നിറങ്ങള്ക്കൊപ്പമുള്ള ആഘോഷത്തില്‍, എന്റെ ഇന്‍സ്റ്റാ കുടുംബത്തെയും അമല ആശംസകള്‍ അറിയിച്ചു. ഹോളി എന്ന് കേള്‍ക്കുമ്പോഴേ കടയില്‍ ചെന്ന് ചായങ്ങള്‍ വാരി വിതറുന്നവര്ക്കായി ഒരു സന്ദേശം കൂടി നല്‍കുന്നുണ്ട് താരം. അമല ഉപയോഗിച്ചിരിക്കുന്നത് എല്ലാം സമ്പൂര്‍ണ്ണ ജൈവ നിര്‍മ്മിതമായ നിറങ്ങളാണ്. മഞ്ഞളും, കുങ്കുമവും കൊണ്ടാണ് നിറം പിടിപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തിനോടൊപ്പം അമല സന്ദേശം പങ്കുവെയ്ക്കുന്നുണ്ട്.