തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ തല്‍കാലം മാറ്റില്ലെന്ന് ബെവ്‌കോ.
സമയം നീട്ടി നല്‍കണമെന്ന സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം വന്നശേഷമായിരിക്കും തുടര്‍ നടപടിയെന്നും സുപ്രീം കോടതി വിധി എതിരായാല്‍ നിലവിലെ വില്‍പന കേന്ദ്രങ്ങള്‍ അടച്ചിടുമെന്നും ബെവ്‌കോ വ്യക്തമാക്കി.
ഇതുവരെ മാറ്റി സ്ഥാപിച്ചത് 24 മദ്യശാലകളാണ്. ഇനി 184 എണ്ണം മാറ്റി സ്ഥാപിക്കാനുണ്ട്.