തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരന്‍. ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നത് എതിര്‍ക്കാം എന്നാല്‍ വിലക്കാന്‍ പാടില്ലെന്നും ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നത് ബെവ്‌കോയില്‍നിന്നാണെന്നും എല്‍ഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.