ബിവറേജസ് കോര്‍പറേഷന്‍ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ മദ്യം സൂക്ഷിക്കാന്‍ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും. ബെവ്‌കോ എംഡിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതില്‍ രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അവശേഷിക്കുന്ന 11 ജില്ലകളില്‍ ഓരോ സംഭരണ കേന്ദ്രങ്ങളുമാണ് തുറക്കുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.

Top