രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലോത്സവമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആഘോഷമായി ഈ വർഷവും നടന്നു. സാഹസിക കായികവിനോദം, ജലവിനോദം എന്നീ മേഖലകളിൽ ടൂറിസം ഭൂപടത്തിൽ തനതായ സ്ഥാനം വാട്ടർ ഫെസ്റ്റിന്റെ ആദ്യ നടത്തിപ്പിലൂടെ തന്നെ ബേപ്പൂർ നേടിയിട്ടുണ്ട്. ബേപ്പൂർ മറൈന ബീച്ചിലും ചാലിയാർ പുഴയിലുമായി നടക്കുന്ന ആഘോഷപരിപാടികളിൽ ജലമത്സരങ്ങൾ, അന്താരാഷ്ട്ര പട്ടം പറത്തൽ, ഫുഡ് ഫെസ്റ്റിവൽ, ഫ്ളീമാർക്കറ്റ് തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. (വീഡിയോ കാണുക)