വെള്ളിത്തിരയിൽ വീണ്ടും ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം എത്തുന്നു. സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ ടീം വീണ്ടും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.
ചിത്രം ഒരു ആക്ഷന്‍ റോഡ് മൂവി ആയിരിക്കുമെന്ന് ഭദ്രന്‍ വ്യക്തമാക്കി. പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ബോംബെ,ഹൈദരാബാദ് ഹൈവേ ആയിരിക്കും പ്രധാന ലൊക്കേഷന്‍.
അതേസമയം തടി കുറച്ച മോഹന്‍ലാല്‍ തിരിച്ച് പഴയ ലാല്‍ ആയി മാറിയാല്‍ മാത്രമേ ചിത്രീകരണം ആരംഭിക്കാനാവുകയുള്ളൂ എന്നും സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ തമിഴ് താരം ശരത് കുമാറും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.