പാറ്റ്‌ന: ഭഗല്‍പുര്‍ ശ്രജന്‍ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ധനമന്ത്രിയായിരുന്ന 2005-2013 കാലഘട്ടത്തില്‍ നടന്ന അഴിമതി ആരോപണമാണ് സിബിഐ അന്വേഷണത്തിനു വിട്ടത്.
സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഇതിലൂടെ 1000 കോടിയുടെ അഴിമതി നടന്നതായും ആരോപിക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറാന്‍ മുഖ്യമന്ത്രി നിതീഷ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നേരത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ലാലു പ്രസാദ് യാദവും ശ്രജന്‍ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.