ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രി വിട്ടു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭഗവന്ത് മന്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്.
കഴിഞ്ഞ ദിവസം ഭഗവന്ത് മന്‍ പുഴയിലെ മലിന ജലം കുടിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. എന്നാല്‍ മലിന ജലം കുടിച്ച് ദേഹാസ്വാസ്ഥ്യം സംഭവിച്ചിട്ടില്ലെന്നും, അണുബാധയൊന്നും ഉണ്ടായിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. റുട്ടീന്‍ ചെക്കപ്പിന്റെ ഭാഗമായി ആശുപത്രിയില്‍ പോയതാണെന്നും ഭഗവന്ത് മന്‍ പറഞ്ഞു.