ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മന്നയെ പ്രഖ്യാപിച്ചു .എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജരിവാളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഫോണിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് ശതമാനം വോട്ടുകളാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ ‘ജനത ചുനേഗി അപ്‌ന സിഎം’ എന്ന പരിപാടിയിലാണ് ജനങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് വേണ്ടി ടെലിഫോണ്‍ വോട്ട് ചെയ്തത്. കെജരിവാളിന് വേണ്ടി ലഭിച്ച വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു.
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന് വ്യക്തമാണെന്നും ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നയാളായിരിക്കും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും കേജരിവാള്‍ പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 20 സീറ്റാണ് പഞ്ചാബില്‍ ലഭിച്ചത്.