Bhagyalaksmi’s disclosure; IG’s Order for enquiry

തൃശ്ശൂര്‍: രാഷ്ട്രീയ നേതാവടക്കം യുവതിയെ പീഡിപ്പിച്ചെന്നും പൊലീസും പ്രതികളും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐജിയുടെ ഉത്തരവ്.

തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇതുസംബന്ധമായ നിര്‍ദ്ദേശം നല്‍കിയത്. ഐജിക്ക് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും ഇരയാക്കപ്പെട്ട യുവതി ഭാഗ്യലക്ഷ്മിയോടൊപ്പം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐജിയുടെ നടപടി.

വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനടക്കം നാല് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ജനീഷ്, ഷിബു, ബിനീഷ് എന്നിവരും ജയന്തനൊപ്പമുണ്ടായിരുന്നതെന്നും യുവതി വെളിപ്പെടുത്തി.

bhagyalakshmi

പൊലീസും സമ്മര്‍ദ്ദം ചെലുത്തി തിരുത്തി പറയേണ്ട മൊഴി പഠിപ്പിച്ചന്നും മൊഴി നല്‍കുന്ന സമയം ഭര്‍ത്താവിനെ കാറില്‍ തടഞ്ഞുവച്ചിരുന്നുവെന്നും യുവതി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു ക്രൂരമാനഭംഗത്തിനു പിന്നാലെ പൊലീസിന്റെ പീഡനം കൂടി നേരിടേണ്ടി വന്ന യുവതിയുടെ അനുഭവം സാമൂഹികപ്രവര്‍ത്തക ഭാഗ്യലക്ഷ്മി പങ്കുവച്ചിരുന്നത്.

Top