ചെറിയ ഇടവേളയ്ക്ക് ശേഷം ഭാമ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് മണി അളിയനിലൂടെ. വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രം ജി. ചന്ദ്രചൂഡനാണ് സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ.
ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണനാണ് ഈണം പകരുന്നത്. രാഹുല്‍ മാധവ്, ജഗദീഷ്, മണിയന്‍പിള്ള രാജു, ഗണേഷ് കുമാര്‍, ബൈജു, നന്ദു, സുധീര്‍ കരമന, പാഷാണം ഷാജി, കൊച്ചുപ്രേമന്‍, ബിനീഷ് കോടിയേരി, കീരിക്കാടന്‍ ജോസ്, പി. ശ്രീകുമാര്‍, കൊല്ലം തുളസി, ദിനേശ് പണിക്കര്‍, ബിജു പപ്പന്‍, അനില്‍, പാര്‍വതി, വനിത തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്ന് മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും.