നടി ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായി. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
സാരിയില്‍ സുന്ദരിയായാണ് ഭാമ വിവാഹവേദിയിലെത്തിയത്. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു അരുണിന്റെ വേഷം. കല്യാണ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍ നടത്തുന്നത്. നടിയുടെ കല്യാണനിശ്ചയ ചിത്രങ്ങളും മൈലാഞ്ചി ചടങ്ങിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.