ഭാരത് ബന്ദ്; നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെങ്കിലും ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാന്‍ കൂടി ഇത് കാരണമാവും. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും.

അതേസമയം നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍ എസ് എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിങ്കു അതിര്‍ത്തിയിലെത്തും. ഡല്‍ഹിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കര്‍ഷകര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തും.

പ്രധാനപാതയില്‍ കര്‍ഷകര്‍ സമരം തുടരുന്നതിനാല്‍ മറ്റ് പാതകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ട്രാഫിക് പൊലീസ് നിര്‍ദ്ദേശിച്ചു. സിങ്കു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലുമാണ് കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്.

Top