ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കൊവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ എഴുപത് കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ ഓര്‍ഡര്‍ മുന്‍കൂറായി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നാണ് ഭാരത് ബയോടെക്ക് അധികൃതര്‍ പറയുന്നത്.