വാഷിങ്ടന്‍: രണ്ടു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക്, ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യുജെന്‍.
യുഎസിനു പുറത്തുള്ള ഒരു വിഭാഗം കുട്ടികളില്‍ നടത്തിയ കോവാക്‌സിന്‍ പരീക്ഷണത്തിന്റെ ഡേറ്റയും ഒക്യുജെന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ സാംപിളുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കോവാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ സാധ്യത കുറവാണ്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ 17 രാജ്യങ്ങളിലാണ് നിലവില്‍ കോവാക്‌സിന്‍ ഉപയോഗിക്കുന്നത്. 20 ദിവസങ്ങള്‍ക്കിടെ കോവാക്‌സിന്റെ 2 ഡോസുകളും സ്വീകരിച്ച രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 526 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാക്‌സീന്‍ അംഗീകാരത്തിനായി ഒക്യുജെന്‍ സമര്‍പിച്ചിരിക്കുന്നത്.