തിരുവനന്തപുരം : എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഭാരത് ധര്‍മ്മ ജനസേന എന്നാണ് പാര്‍ട്ടിയുടെ പേര്.
സമാപന സമ്മളനത്തില്‍ പാര്‍ട്ടിയുടെ കുങ്കുമവും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കും.
എസ്എന്‍ഡിപിയുടെ പാര്‍ട്ടി ഒരു മതവിഭാഗത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുകയെന്നും എല്ലാ വിഭാഗങ്ങളുടെയും വികസനമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ യാത്രയെ വര്‍ഗീയ യാത്രയാക്കി കേരളത്തിലെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഈ ജനസാഗരത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ യാത്ര പൂര്‍ത്തീകരിക്കുന്നതെന്നും ജനങ്ങളുടെ പങ്കാളിത്തം പാര്‍ട്ടിക്കുണ്ടായിരിക്കുമെന്നും വെള്ളാപ്പള്ളി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.