കൊല്ലം: ഭാരത് ധര്‍മ്മജനസേന ബിജെപിയുടെ ബി ടീം അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആശയങ്ങളുമായി യോജിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്നും തുല്യനീതി മാത്രമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎമ്മിനും കോണ്‍ഗ്രസിനും കാര്യങ്ങള്‍ മനസിലായി വരുന്നുണ്ട്. ബിജെപിയുമായി സഖ്യമില്ലാത്തത് കൊണ്ടാണ് സഖ്യമില്ല എന്നു തന്നെ പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.