ഭാരത് ജോഡോ യാത്ര; തിരുവനന്തപുരത്ത് 2 ദിവസം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും, നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നാളെ ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി, വൈകിട്ട് 4 മുതൽ 8 വരെ പ്രാവച്ചമ്പലം മുതൽ കേശവദാസപുരം വരെയുള്ള റോഡിലും, 12 ന് രാവിലെ 6 മുതൽ വൈകിട്ട് 8 വരെ നേമം മുതൽ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ഓണം വാരാഘോഷം സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 10 മണി വരെ ചുവടെ പറയും പ്രകാരമുള്ള ഗതാഗത ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നതാണ്. ഘോഷയാത്ര കടന്ന് പോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളജ്-ഓവർ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേക്കോട്ട-വെട്ടി മുറിച്ച കോട്ട-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

Top