തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രയിൽ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജംക്ഷനിൽ നിന്ന് പട്ടത്തേക്കായിരുന്നു ഇന്ന് രാവിലത്തെ ജോഡോ യാത്ര. ഇതിനിടെ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയിൽ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്.