ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താന്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താൻ കോൺഗ്രസ് ആലോചന. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസ് പദ്ധതിയെന്നാണ് സൂചന.
കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.

പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോകാത്തതിലുള്ള അതൃപ്തി നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോഡോ യാത്രയുടെ രണ്ടാംഘട്ടം കോൺഗ്രസ് ആലോചിക്കുന്നത്.

ഫെബ്രുവരിയിൽ ചേരുന്ന പ്ലീനറി സമ്മേളനത്തിൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായും. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് യാത്ര നടത്താനാണ് നീക്കം. 2023 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ട്, രാജസ്ഥാൻ, മധ്യപ്രദേശ് സംസാനങ്ങളിൽ കൂടി കടന്നുപോകുന്ന രീതിയിലാകും ക്രമീകരണങ്ങൾ ഒരുക്കുക.

 

Top