പുല്‍വാമ ; ജവാന്മാരുടെ കുടുംബ ക്ഷേമ ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് :ജയവീര്‍ ഷെര്‍ഗില്‍

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് വിനിയോഗിച്ചതില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍. ‘ഭാരത് കാ വീര്‍ ഫണ്ട്’ എന്ന പേരിലാണ് ഫണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളിലേക്ക് ഈ ഫണ്ട് എത്തുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാര്‍ക്കുളള സ്മാരകം ലെത്പോറ ക്യാമ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും വീരമൃത്യു മരിച്ച 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിലുണ്ട്. മരിച്ച ജവാന്‍മാരുടെ ജീവത്യാഗം ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം വര്‍ധിപ്പിച്ചുവെന്ന് സിആര്‍പിഎഫ് എഡിജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയത്. 40 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Top