ഡെറാഡൂണ്‍: ഭാരത ബന്ദില്‍ വ്യാപക അക്രമമുണ്ടായതിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 144 പ്രഖ്യാപിച്ചു. തിങ്കളാഴ്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കാനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നല്‍കിയ ഉത്തരവിനെതിരേ ദളിത് വിഭാഗം നടത്തിയ ബന്ദിലാണ് അക്രമമുണ്ടായത്.
ഉത്തരാഖണ്ഡിനു പുറമേ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികള്‍ പൊലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാറില്‍ ഒരാളും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലും മീററ്റിലും ഓരോരുത്തരും മരിച്ചു . ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.