ഉപഭോക്താക്കള്‍ക്കായി കുട്ടികളുടെ ഉള്ളടക്കങ്ങള്‍ സൗജന്യമാക്കി എയര്‍ടെല്‍

airte

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന കുട്ടികളെ സജീവമാക്കുന്നതിന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ താങ്ക്സ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ എക്സ്ട്രീമില്‍ കുട്ടികളുടെ ഉള്ളടക്കങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നു.

പ്രീമിയം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ വീഡിയോ നെറ്റ്വര്‍ക്കായ എയര്‍ടെല്‍ എക്സ്ട്രീമില്‍ കുട്ടികള്‍ക്കായി വിദ്യഭ്യാസ, വിനോദ പരിപാടികളുടെ വിപുലമായ ശ്രേണി തന്നെയുണ്ട്. ടിവി ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, സിനിമകള്‍, കാര്‍ട്ടൂണുകള്‍, ഡോക്യുമെന്ററികള്‍, നഴ്സറി റൈമുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

എയര്‍ടെല്‍ താങ്ക്സ് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളില്‍ എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ എക്സ്ട്രീം ലഭ്യമാകും. എയര്‍ടെല്‍ എക്സ്ട്രീം ഹൈബ്രിഡ് എസ്ടിബിയിലൂടെ ടിവിയിലും, കമ്പ്യൂട്ടറിലും ഇത് ലഭിക്കും.

സാമൂഹ്യ അകലത്തിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് അര്‍ത്ഥവത്തായ എന്തെങ്കിലും ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുക എന്നത് നിര്‍ണായകമാണെന്നും ഇതിന്റെ ഭാഗമായാണ് എക്സ്ട്രീം പ്ലാറ്റ്ഫോമില്‍ കുട്ടികളുടെ ചാനല്‍ സൗജന്യമായി അവതരിപ്പിക്കുന്നതെന്നും ഇത് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യക്കായി ലോകോത്തര ഡിജിറ്റല്‍ വിനോദ ആവാസവ്യവസ്ഥ ഒരുക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ആരംഭിച്ചതാണ് എയര്‍ടെല്‍ എക്സ്ട്രീം. നൂതനമായ ഉപകരണങ്ങളിലും ആവേശകരമായ ആപ്ലിക്കേഷനുകളിലും ഇത് ലഭ്യമാണ്.

Top