ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ എന്‍ഡോവ്‌മെന്റിന്റെ (ക്യു.എഫ്.ഇ.) അഞ്ചു ശതമാനം ഓഹരി ബ്ലോക്ക് ട്രേഡിലൂടെ ഇന്ത്യന്‍ കമ്പനിയായ ഭാരതി എയര്‍ടെല്ലിന് വിറ്റതായി ക്യു.എഫ്.ഇ. വ്യക്തമാക്കി.
ഏഷ്യാപസഫിക് മേഖലാ ഹോള്‍ഡിങ് കമ്പനിയായ ത്രീ പില്ലേഴ്‌സ് പി.ടി.ഇ. ലിമിറ്റഡ് (ടി.പി.പി.എല്‍.) മുഖേനെയാണ് അഞ്ചു ശതമാനം ഓഹരിയും വിറ്റഴിച്ചത്.
ഒരു ഓഹരിക്ക് 481 ഇന്ത്യന്‍ രൂപ വെച്ചായിരുന്നു ബ്ലോക്ക് ട്രേഡ് നടന്നത്.
നവംബര്‍ ഏഴിലെ ക്ലോസിങ് തുകയില്‍ നിന്നും 6.4 ശതമാനം വിലക്കുറവിലാണ് ഓഹരി വിറ്റത്.
മൂലധനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2013 മേയിലാണ് ടി.പി.പി.എല്‍. ഭാരതി എയര്‍ടെലില്‍ 6800 കോടി രൂപ നിക്ഷേപിച്ചത്.
19,98,70,006 ഓഹരികളാണ് ഒരു ഓഹരിക്ക് 340 ഇന്ത്യന്‍ രൂപ എന്ന നിരക്കില്‍ ടി.പി.പി.എല്‍. വാങ്ങിയത്.
ക്യു.എഫ്.ഇ.യുടെ അഞ്ചു ശതമാനം ഓഹരി ഭാരതി എയര്‍ടെലിന് വിറ്റതിലൂടെ ഗണ്യമായ നേട്ടമാണ് ടി.പി.പി.എല്‍.കൈവരിച്ചത്.