3ജിയില്‍ നിക്ഷേപം കുറക്കുവാനൊരുങ്ങി ഭാരതി എയര്‍ടെല്‍ എയര്‍ടെല്‍

3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നു ഭാരതി എയര്‍ടെല്‍.

മികച്ച സേവനം നല്‍കുന്നതിനു കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടത് ആവശ്യമായി വരും. അതുകൊണ്ട് 3ജി സേവനങ്ങള്‍ തുടരുക ബുദ്ധിമുട്ടാണെന്ന് കമ്പനി വ്യക്തമാക്കി.

എയര്‍ടെല്ലിന്റെ എതിരാളിയായ ജിയോ 4 ജി സേവനമാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു.

3 ജിയില്‍ നിക്ഷേപം കുറയ്ക്കുന്നതായും 4 ജി സേവനത്തിനായി നിലവിലെ 2,100 മെഗാഹെര്‍ട്‌സ് 3ജി സ്‌പെകട്രത്തില്‍ മാറ്റം വരുത്തുമെന്നും എയര്‍ടെല്‍ സി.ഇ.ഒ ഗോപാല്‍ വിറ്റലാണ് വ്യക്തമാക്കിയത്.

ഭൂരിപക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്ന 2ജി സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top