ക്രമക്കേടിലൂടെ തട്ടിയെടുത്ത 190 കോടി രൂപ തിരിച്ചു നല്കാനൊരുങ്ങി എയര്‍ടെല്‍

airtel

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് എയര്‍ടെല്‍ പെയ്‌മെന്റ്‌സ് ബാങ്കിലേക്ക് മാറ്റിയ 190 കോടി രൂപയുടെ പാചക വാതക സബ്‌സിഡി പലിശ ഉള്‍പ്പെടെ തിരികെ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷനെ അറിയിച്ചു.

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 31 ലക്ഷം സബ്‌സിഡി പണമാണ് സ്വന്തം പെയ്‌മെന്റ് ബാങ്കിലേക്ക് എയര്‍ടെല്‍ മാറ്റിയിരുന്നത്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ പെയ്‌മെന്റ്‌സ് ബാങ്കിലും കമ്പനി അക്കൗണ്ട് തുടങ്ങുകയായിരുന്നു.

അവസാനം ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് സബ്‌സിഡി പണം മാറുമെന്നതിനാല്‍ ഉപഭോക്താക്കള്‍ അറിയാതെ തന്നെ പണം എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് മാറ്റി.

190 കോടിയോളം രൂപയാണ് ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് എയര്‍ടെലിന് ലഭിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിശദീകരണം തേടി.

തുടര്‍ന്ന് എയര്‍ടെല്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

Top