ന്യൂഡല്‍ഹി: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഷെറിന്‍ ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയില്‍ അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.
മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. ഷെറിനു പുറമേ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.