bhavana attacked investigation, led by the Inspector General dhinedra Kashyap

കൊച്ചി: നടി ഭാവനയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതല ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചു.

എഡിജിപി ബി.സന്ധ്യ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. റൂറല്‍ എസ്പി, ഡിസിപി, ആലുവ ഡിവൈഎസ്പി, വനിതാ സിഐ എന്നിവരും സംഘത്തിലുണ്ട്.

മലയാളത്തിലെ പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവത്തില്‍ ഏഴു പ്രതികളുണ്ടെന്ന് പൊലീസ്. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ആലുവ എസ്പി അറിയിച്ചു.

പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു. കേസില്‍, കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാളാണ് അറസ്റ്റിലായത്.

Top