Bhavana attacked- It is good for the intervention and flew in the middle of PT.thomas

കൊച്ചി: നടിക്കു നേരെയുണ്ടായ അക്രമത്തിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതെന്ന പിടി തോമസ് എംഎൽഎയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്.

സൽഹിയിലെ നിർഭയ കേസിനേക്കാൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടിയിൽ നിന്ന് താൻ കേട്ടതെന്നാണ് പി.ടി തോമസ് വെളിപ്പെടുത്തിയത്.

സംഭവ ദിവസം രാത്രി 11 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ നടി അഭയം പ്രാപിച്ച സംവിധായകൻ ലാലിന്റെ വീട്ടിൽ പി.ടി തോമസുമുണ്ടായിരുന്നു.

റേഞ്ച് ഐജി പി.വിജയനെയും കമ്മീഷണർ ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവരെയൊക്കെ വിളിച്ച് പറയാനും പൊലീസിനെ വിളിച്ചു വരുത്താനും മുൻകൈ എടുത്തതും ഈ ജനപ്രതിനിധി തന്നെയാണ്.

പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട ഡ്രൈവറുടെ പെരുമാറ്റത്തിൽ കണ്ട അസ്വാഭാവികത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താനും എം എൽ എ തയ്യാറായി.

ഈ സൂചനയിൽ നിന്നുയർന്ന ചോദ്യം ചെയ്യലിലാണ് നടിയെ പീഡിപ്പിച്ച തിരക്കഥ ഡ്രൈവർ മാർട്ടിൻ വെളിപ്പെടുത്തിയത്.

സിനിമാ നിർമ്മാതാവ് കൂടിയായ ആന്റോ ജോസഫിനെയാണ് ആദ്യം വിവരം സംവിധായകൻ ലാൽ അറിയിക്കുന്നത്. ആന്റോ ആണ് പി.ടി തോമസിന് അർദ്ധരാത്രി തന്നെ വിവരം കൈമാറിയത്. ഉടനെ തന്നെ അദ്ദേഹം സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.

പരാതി കൊടുക്കുന്നത് സംബന്ധിച്ച കൂടിയാലോചനയിൽ ,ശക്തമായി പരാതി കൊടുക്കണമെന്ന നിലപാട് സ്വീകരിച്ച് ഭാവനക്ക് ആത്മവിശ്വാസം നൽകിയതും പി.ടിയും ലാലുമാണ്.

എ സി റൂമിൽ കിടന്നാൽ പിന്നെ ലോകം ഇടിഞ്ഞി വീണാലും എണീറ്റു വരാത്ത അഭിനവ ജന നേതാക്കൾക്കിടയിൽ തികച്ചും വ്യത്യസ്തനാണ് പി.ടി.തോമസ്

മുതിർന്ന കോൺഗ്രസ്സ് നേതാവാണെങ്കിലും എതിരാളികൾക്കെതിരെ വിമർശനമുന്നയിക്കുമ്പോൾ പോലും യാഥാർത്ഥ്യ ബോധത്തോടെ മാത്രം നിലപാട് സ്വീകരിക്കുന്ന നേതാവാണദ്ദേഹം.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് കൊച്ചിയിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് പ്രതികളെ പിടികൂടിയ സംഭവത്തെ ടീം പിണറായിയുടെ നല്ല നടപടിയായി നിയമസഭയിൽ അഭിനന്ദിക്കാനും പി.ടി തോമസ് മറന്നിരുന്നില്ല.

നടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ പൊലീസിന്റെ ചില പാളിച്ചകൾ ചൂണ്ടി കാണിച്ചെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയേയോ സർക്കാറിനേയോ ഈ ഘട്ടത്തിൽ താൻ വിമർശിക്കുന്നില്ലന്നും ഉടൻ പ്രതികൾ പിടിയിലാവട്ടെ എന്നുമുള്ള പ്രതീക്ഷയാണ് പി.ടി പുലർത്തിയത്.

Top