പ്രതിസന്ധികളില്‍ തളരാതെ പൊരുതി നിന്ന മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. ‘നമ്മള്‍’എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച ഭാവന ഇന്നും സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുന്നു.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാകണമെന്ന് ഭാവന പറയുന്നു. സിനിമാ രംഗത്തെ പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും ഭാവന വ്യക്തമാക്കി.
‘നായികാ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരു പോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സന്തുഷ്ടയാണ്. പക്ഷേ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്’- ഭാവന പറയുന്നു.
സിനിമ ഞാന്‍ നേരത്തെ തന്നെ തൊഴിലായി സ്വീകരിച്ചതാണ്. 15 വയസു മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിവാഹവും മറ്റു കാര്യങ്ങളും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ കാരണമാണെന്ന് തോന്നിയിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും ഭാവന പറയുന്നു.