വിവാഹം കഴിഞ്ഞാലും അഭിനയിക്കും, പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന

കൊച്ചി : മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്നും ഭാവന പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും, നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു.

നായികയുടെ സ്ഥാനം രണ്ടാമതാണെന്നും, ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന അറിയിച്ചു.

പൃഥ്വിരാജ് നല്ല സുഹൃത്താണ് പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹം കഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി.

പതിനഞ്ചാം വയസില്‍ സിനിമയില്‍ എത്തിയതാണ്, സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

Top