‘എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു’; വിവാഹവാര്‍ഷികത്തില്‍ പ്രിയതമനോട്‌ ഭാവന

ന്നും ഇന്നും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ നടിയാണ് ഭാവന. ഇന്ന് താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ഈ ദിനത്തില്‍ ഭര്‍ത്താവിന് ആശംസയുമായെത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന തന്റെ പ്രിയതമന് വിവാഹവാര്‍ഷിക ആശംസയുമായെത്തിയത്.’എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു’. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍’. ഇരുവരുടെയും കൈകോര്‍ത്തുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയ്ക്ക് താലിച്ചാര്‍ത്തിയത്.

അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.

Top