ഒളിമ്പിക്സില്‍ യോഗ്യത നേടി ഭാവനാ ജാട്ട്; നടത്തത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ഭാവനാ ജാട്ടിന് ഒളിമ്പിക്സ് യോഗ്യത. ഈ ഇരുപത്തിനാലുകാരി ടോക്യോ ഒളിമ്പിക്സില്‍ നടത്തത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാവന ചാമ്പ്യന്‍ഷിപ്പില്‍ ഫിനിഷ് ചെയ്തത് 1 മണിക്കൂറും 29 മിനിറ്റും 54 സെക്കന്റിലുമാണ്.

റാഞ്ചിയില്‍ വച്ചായിരുന്നു ഏഴാമത് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഈ മത്സരത്തിലാണ്‌ താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒളിമ്പിക്സ് യോഗ്യത 1 മണിക്കൂര്‍ 31 മിനിറ്റാണ്. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു താരമായ പ്രിയങ്ക ഗോസ്വാമിക്ക് സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഒളിമ്പിക്സ് യോഗ്യത നഷ്ടമാവുകയായിരുന്നു. 1 മണിക്കൂര്‍ 31 മിനിറ്റ് 36 സെക്കന്റിലാണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്.

മലയാളി താരം കെടി ഇര്‍ഫാന്‍ നേരത്തെ 20 കി.മീ. നടത്തത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 2016ലെ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മനീഷ് റാവത്തിന് വെങ്കല മെഡല്‍ ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടമാവുകയായിരുന്നു.

Top