പുതിയതും പഴയതുമായ ഉപയോക്താക്കള്‍ക്കായി മികച്ച ക്യാഷ്ബാക്ക് പ്ലാനുമായി ഭീം ആപ്പ്

BHIM-APP

ന്യൂഡല്‍ഹി: പുതിയ ക്യാഷ്ബാക്ക് പ്ലാനുമായി ഭാരത് ഇന്റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി (ഭീം) ആപ്പ്. പുതിയതും പഴയതുമായ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാവുന്നതാണ്. ഓരോ മാസവും 750 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം ക്യാഷ്ബാക്കും ലഭിക്കും.

ആദ്യ ഇടപാടിന് ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 51 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തിയാല്‍ ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 100 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുതാണ്. 50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 250 രൂപയാണ് പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഈ ഇടപാടുകളെല്ലാം 10 രൂപയോ അതില്‍ കൂടുതലോ ആയിരിക്കേണ്ടതാണ്. 50 രൂപ വരെയുള്ള ഇടപാട് തുകയുടെ 10 ശതമാനം ക്യാഷ്ബാക്ക് ആയി വ്യാപാരികള്‍ക്ക് ലഭിക്കും.

Top